അയോധ്യ വിധിക്ക് മുന്‍പെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കണം: പവാര്‍

മുംബൈ: അയോധ്യ വിധിക്ക് മുന്‍പെ മഹാരാഷ്ട്രിയില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കണമെന്ന് ശരദ് പവാര്‍. മഹാരാഷ്ട്രിയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ഫഡ്‌നവിസിന് അന്ത്യശാസനയുമായി എന്‍സിപി തലവന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘അയോധ്യ വിധിക്ക് മുന്‍പേ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാവണം. അയോധ്യ വിഷയത്തില്‍ കഴിഞ്ഞ തവണ മുംബൈയില്‍ നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. സമാധാനം നിറഞ്ഞ മഹാരാഷ്ട്രയ്ക്ക് പുതിയസര്‍ക്കാര്‍ അധികാരത്തിലുണ്ടാവണം’ – ശരദ് പവര്‍ പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബി.ജെ.പി-ശിവസേന തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്. തിരഞ്ഞെടുപ്പോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായ ശിവസേന മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ആവശ്യമുന്നയിക്കുകയും ബി.ജെ.പി ഇത് നിരാകരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Top