അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ പവന്‍ കല്യാണും വിജയ് സേതുപതിയും

പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്യുന്നുണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റാണ് തെലുഗു റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തെലുങ്കില്‍ റാണ ദഗ്ഗുബാട്ടിയും രവി തേജയും മുഖ്യവേഷങ്ങളില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ തമിഴ് നടന്‍ വിജയ് സേതുപതി പൃഥ്വിരാജിന്റെ വേഷത്തിലും സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ ബിജു മേനോന്റെ വേഷത്തിലും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെങ്കി അത്‌ലുരിയാണ് തെലുങ്കില്‍ ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പവന്‍ കല്യാണിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 2ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Top