പവന്‍ ഹാൻസിന്റെ സ്വകാര്യവത്കരണത്തിൽ കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി

ന്യൂഡൽഹി:പൊതുമേഖല സ്ഥാപനമായ പവന്‍ ഹാൻസിനെ സ്വകാര്യവൽക്കരിക്കാനുളള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടി. ഇത് രണ്ടാം തവണയാണ് കേന്ദ്രസർക്കാരിന് തിരിച്ചടി ഉണ്ടാവുന്നത്. ഹെലികോപ്റ്റർ സേവനങ്ങൾ നൽകുന്നതിനായി കേന്ദ്ര സർക്കാരിന് കീഴിൽ രൂപീകരിച്ച നോയിഡ ആസ്ഥാനമായുള്ള കമ്പനിയാണ് പവന്‍ ഹാൻസ്.

പവന്‍ ഹാൻസ് സ്വകാര്യവൽക്കരിക്കുന്നതിനായുള്ള ഈ വർഷത്തെ ബിഡ് സമർപ്പിക്കാനുളള അവസാന തീയതിയിലും ഒരു കമ്പനി പോലും മുന്നോട്ടുവന്നില്ല. 2018 ൽ പവന്‍ ഹാൻസിനെ സ്വകാര്യവൽക്കരിക്കാൻ ബിഡ് ക്ഷണിച്ചിരുന്നെങ്കിലും ഒരു കമ്പനി മാത്രമാണ് മുന്നോട്ടുവന്നത്.

Top