ശ്രീനിവാസന്‍ ചിത്രം ‘പവിയേട്ടന്റെ മധുരച്ചൂരല്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

sr

ടന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പവിയേട്ടന്റെ മധുരച്ചൂരലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലെനയാണ് ചിത്രത്തിലെ നായിക. മിശ്രവിവാഹിതരായ ദമ്പതികളായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top