ശ്രീനിവാസന്‍ ചിത്രം ‘പവിയേട്ടന്റെ മധുരച്ചൂരല്‍’ ; തീയേറ്റര്‍ ലിസ്റ്റ് കാണാം

ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകൃഷ്ണന്‍ സംവിധാനംചെയ്യുന്ന പവിയേട്ടന്റെ മധുരച്ചൂരല്‍ തീയോറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. മിശ്രവിവാഹിതരായ ദമ്ബതിയായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.

ശ്രീനിവാസന്‍ പവിത്രനാകുമ്പോള്‍ ആനിയായി ലെന എത്തുന്നു.വിജയരാഘവന്‍, മജീദ്, ലിഷോയ്, ഷെബിന്‍, വി.കെ. ബൈജു, നന്ദു പൊതുവാള്‍, ബാബു അന്നൂര്‍, വിജയന്‍ കാരന്തൂര്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.സി. സുധന്‍, സി. വിജയന്‍, സുധീര്‍ സി. നമ്പ്യാര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്.

പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, പ്രശാന്ത് കൃഷ്ണ എന്നിവരുടെ വരികള്‍ക്ക് സി. രഘുനാഥ് സംഗീതം പകരുന്നു. കഥസുരേഷ്ബാബു ശ്രീസ്ഥ, എഡിറ്റര്‍രഞ്ജന്‍ എബ്രാഹം.

Top