സെവാഗിന്റെ ബാറ്റിംഗ് ശൈലി അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പോള്‍ സ്റ്റിര്‍ലിങ്

മുംബൈ: ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ബാറ്റിംഗ് ശൈലി അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങ്. സെവാഗിന്റെ ബാറ്റിംഗ് ശൈലി ഇഷ്ടമായിരുന്നു എന്നും ഓഫ് സൈഡിലെ അദ്ദേഹത്തിന്റെ കേളീശൈലി ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും സ്റ്റിര്‍ലിങ് പറഞ്ഞു. ഐസിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റിര്‍ലിങിന്റെ വെളിപ്പെടുത്തല്‍.

‘രണ്ട് ബാറ്റര്‍മാരുടെ പ്രകടനങ്ങളാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഒരാള്‍ ഡാമിയന്‍ മാര്‍ട്ടിന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് നയനാനന്ദകരമായിരുന്നു. എനിക്ക് ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത ബാറ്റിംഗ് ശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്.

മറ്റേയാള്‍ വീരേന്ദര്‍ സെവാഗാണ്. ഓഫ് സൈഡിലെ അദ്ദേഹത്തിന്റെ കേളീശൈലി എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അതൊക്കെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഒരുപാടൊന്നും സാധിച്ചിട്ടില്ലെങ്കിലും ഈ രണ്ട് പേരുടെയും ബാറ്റിംഗ് കാണാന്‍ ഇഷ്ടമായിരുന്നു.”- സ്റ്റിര്‍ലിങ് പറയുന്നു.

 

Top