Paul Ryan not support Donald Trump

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് പ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റയാന്‍.

ട്രംപിന്റെ പ്രസ്താവനയെ പ്രതിരോധിക്കാനോ അദ്ദേഹത്തോടൊപ്പം പ്രചാരണം നടത്താനോ ഇല്ലെന്ന് പോള്‍ റയാന്‍ അറിയിച്ചു. ട്രംപ് അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയൊ പുറത്തു വന്നതിന് പിന്നാലെയാണ് പോളിന്റെ പിന്‍മാറ്റം.
നേരത്തെ തന്നെ റയാന്‍ ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ട്രംപുമെത്തി. തന്നോട് ഏറ്റുമുട്ടി റയാന്‍ സമയം കളയണ്ടെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ജോണ്‍ മക്കയിന്‍ ഉള്‍പ്പെടെ 50 റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തുണ്ട്. ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചവര്‍ ഇരുപതിലേറെ വരും. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതല്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ട്രംപില്‍നിന്ന് അകലുകയാണ്.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തിലും ട്രംപ് പൂര്‍ണമായും പ്രതിരോധത്തിലായിരുന്നു. സംവാദത്തില്‍ ഹിലരിക്ക് മുന്‍തൂക്കം ലഭിച്ചെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Top