മൗറീഞ്ഞോയെ പുറത്താക്കിയതിന് പിന്നാലെ കള്ളച്ചിരിയുമായി പോഗ്ബയുടെ പോസ്റ്റ്

മാഞ്ചസ്റ്റര്‍: ജോസ് മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെ ക്ലബിലെ സൂപ്പര്‍താരം പോള്‍ പോഗ്ബ വിവാദത്തില്‍.മൗറീഞ്ഞോയെ പുറത്താക്കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കള്ളച്ചിരിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് പോഗ്ബ പോസ്റ്റ് ചെയ്തത്. ആരാധകരോട് തന്റെ ഈ പോസ്റ്റിന് ഒരു അടിക്കുറിപ്പെഴുതാനും ആവശ്യപ്പെട്ടു.


നിമിഷ നേരം കൊണ്ട് ഈ ചിത്രം വൈറലായി. മൗറീഞ്ഞോയെുട പുറത്താകലിലുള്ള സന്തോഷമാണ് പോഗ്ബയുടെ മുഖത്തെന്ന വാദം ഉയരുകയും ചെയ്തു. അതോടെ 10 നിമിഷത്തിനകം ചിത്രം പിന്‍വലിച്ചുവെങ്കിലും ഇതിനകം 64000 പേര്‍ ചിത്രം ലൈക്ക് ചെയ്തിരുന്നു.

സംഭവം ചര്‍ച്ചയായതോടെ പോഗ്ബക്കെതിരെ ക്ലബ്ബ് അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് സൂചന. പോഗ്ബയും മൗറീഞ്ഞോയും തമ്മില്‍ അത്ര സുഖത്തില്‍ അല്ലായിരുന്നു. പോഗ്ബയെ ആദ്യ ഇലവനില്‍ മൗറീഞ്ഞോ കളിപ്പിച്ചിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ നിരന്തരം തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പരിശീലകരിലെ സൂപ്പര്‍ താരമായ മൗറീഞ്ഞോയെ ക്ലബ്ബ് പുറത്താക്കിയത്.

Top