പോൾ മുത്തൂറ്റ് വധക്കേസ്; കാരി സതീശിന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

പോൾ മുത്തൂറ്റ് വധക്കേസിൽ കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവാണ് ശരിവച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.

2009 ആഗസ്ത് 22ന് രാത്രിയാണ് നെടുമുടി പൊങയില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് സിബിഐ അന്വേഷിക്കുകയായിരുന്നു. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

Top