മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വടക്കന്‍ സിയാറ്റ്‌ലില്‍ സ്‌കൂള്‍ പഠനകാലത്താണ് ബില്‍ ഗേറ്റ്‌സും അലനും പരിചയപ്പെടുന്നത്. പഠനം ഉപേക്ഷിച്ച് ഇരുവരും ചേര്‍ന്നു പിന്നീട് 1975 ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുകയായിരുന്നു.

പോള്‍ അലന്റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണു നഷ്ടപ്പെട്ടതെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു. പോള്‍ അലന്‍ ഇല്ലായിരുന്നെങ്കില്‍ പേഴ്‌സനല്‍ കംപ്യൂട്ടിങ് എന്നത് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കായിക വിനോദങ്ങളില്‍ തല്‍പരനായിരുന്ന അലന്‍ പോര്‍ട്‌ലന്‍ഡ് ട്രയല്‍ ബ്ലേസേഴ്‌സ് എന്ന ബാസ്‌കറ്റ് ബോള്‍ ടീമിന്റെയും സിയാറ്റ്ല്‍ സീഹോക്‌സ് എന്ന ഫുട്‌ബോള്‍ ടീമിന്റെയും ഉടമയായിരുന്നു.

Top