ഗംഭീര മേക്കോവര്‍; അരവിന്ദ് സ്വാമി എംജിആര്‍ ആയതിനുപിന്നിലെ കൈകള്‍ ഇവരുടേത്

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തില്‍ എംജിആറായി അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് അരവിന്ദ് സ്വാമി നടത്തിയിരിക്കുന്നത്. കെട്ടിലും മട്ടിലും മുടിയിലുമൊക്കെ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എംജിആറായി അരവിന്ദ് സ്വാമി എത്തിയ ലുക്ക് വന്നതിനു പിന്നാലെ എല്ലാവരും തേടിയത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കൈകളെ കുറിച്ചായിരുന്നു .

മറ്റാരുമല്ല പട്ടണം റഷീദാണ് അരവിന്ദ് സ്വാമിയെ എംജിആര്‍ ആക്കിയതിനു പിന്നിലെ കൈകള്‍. മികച്ച പ്രേക്ഷകാഭിപ്രായമാണ് മോക്കോവറിന് ലഭിച്ചിരിക്കുന്നത്. കങ്കണ റനൗട്ടാണ് മുന്‍ താരറാണിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കങ്കണയുടെ ലുക്ക് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു പ്രേക്ഷരെ ഞെട്ടിപ്പിക്കുന്ന താരത്തിലുള്ള മോക്കേവറിലായിരുന്നു ബോളിവുഡ് സുന്ദരി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മോള്‍ഡിങ്ങുകളും മാസ്‌കുകളും മറ്റുമുപയോഗിച്ച് മുഖത്തിന്റെ രൂപം പൂര്‍ണമായി മാറ്റിയെടുക്കുന്ന പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്.

Top