പട്ടാമ്പിയില്‍ രണ്ടാം ഘട്ട ആന്റിജന്‍ പരിശോധന ; നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം പോസിറ്റീവ്

പട്ടാമ്പി : പട്ടാമ്പിയിലെ മത്സ്യ മാര്‍ക്കറ്റില്‍ രണ്ടാം ഘട്ട ആന്റിജന്‍ പരിശോധന തുടങ്ങി. 269 പേരെ പരിശോധിച്ചപ്പോള്‍ 20 പേരുടെ ഫലം പോസിറ്റീവായി.

അതേസമയം നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം ഇപ്പോള്‍ പോസിറ്റീവായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 168 പേരാണ് പട്ടാമ്പി ക്ലസ്റ്ററില്‍ പോസിറ്റീവായത്. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 15 പേര്‍ക്കാണ് പോസിറ്റീവായത്. ഞായറാഴ്ച മണ്ണെങ്ങോട് സ്‌കൂളില്‍ നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 175 പേരില്‍ എട്ട് പോരുടെ ഫലം പോസിറ്റീവായിരുന്നു.

Top