ജയറാം കണ്ണന്‍ താമരക്കുളവും ചിത്രം, പട്ടാഭിരാമനിലെ പുതിയ പാട്ട് റിലീസ് ചെയ്തു

ച്ചായന്‍സ്,ആടുപുലിയാട്ടം എന്നീ സിനിമകള്‍ക്കുശേഷം ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘പട്ടാഭിരാമന്‍’. ചിത്രത്തിലെ പുതിയ പാട്ടെത്തി. ‘കൊന്നു തിന്നും’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടും പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അബ്ബാം മൂവീസിന്റെ ബാനറില്‍ അബ്രാഹം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

Top