‘പാട്രിക്ക് വിയേര’ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ എന്‍ വൈ സി എഫ് സിന്റെ പരിശീലകനാകുന്നു

patrick

ഫ്രഞ്ച് ഫുട്‌ബോളര്‍ പാട്രിക്ക് വിയേര ഫുട്‌ബോള്‍ ക്ലബ്ബായ എന്‍ വൈ സി എഫ് സിന്റെ പരിശീലകനാകുന്നു. നീസ് കോച്ചായിരുന്ന ലൂസിയന്‍ ഫേവര്‍ ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് പോകുന്നതിനാലാണ് വിയേരയെ പകരക്കാരനായി ടീം എത്തിച്ചിരിക്കുന്നത്.

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് താരം ഫ്രാന്‍സിലേക്ക് ചുവടുമാറുന്നത്. അമേരിക്കന്‍ ലീഗില്‍ നിന്ന് ഫ്രഞ്ച് ലീഗിലേക്കെത്തുമ്പോള്‍ വിയേരയെ കാത്തിരിക്കുന്ന ചുമതലകളും അല്‍പം ഭാരിച്ചതാണ്. ഈ സീസണ്‍ ഫ്രെഞ്ച് ലീഗില്‍ എട്ടാമത് ഫിനിഷ് ചെയ്ത നീസ് ടീമിനെ അടുത്ത സീസണില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഒരാളാക്കുക എന്നതാണ് താരത്തിന്റെ ദൗത്യം.

വിയേരയ്‌ക്കൊപ്പം സഹ പരിശീലകരായ ക്രിസ്റ്റ്യന്‍ ലട്ടാന്‍സിയോ, പെര്‍ഫോമന്‍സ് കോച്ച് ക്രിസ്റ്റ്യന്‍ വില്‍സന്‍, ഫിസിക്കല്‍ പെര്‍ഫോമന്‍സ് കോച്ച് മാറ്റ് കുക്ക് എന്നിവരും നീസിന്റെ പരിശീലക സംഘത്തിലുണ്ടാകും. 2016 ലാണ് നാല്‍പ്പത്തിയൊന്നുകാരനായ വിയേര ന്യൂയോര്‍ക്ക് സിറ്റിയുടെ പരിശീലക സ്ഥാനത്തെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിസര്‍വ്വ് ടീമിനെയും വിയേര മുന്‍പ് പരിശീലിപ്പിച്ചിട്ടുണ്ട്.

Top