പട്‌നയിലെ ‘അടല്‍ ബിഹാരി വാജ്പേയി’ പാര്‍ക്ക് ഇനി ‘കോക്കനട്ട് പാര്‍ക്ക്’; ബീഹാര്‍ സര്‍ക്കാര്‍

ബിഹാര്‍: പട്‌നയിലെ ‘അടല്‍ ബിഹാരി വാജ്പേയി’ പാര്‍ക്കിനെ ‘കോക്കനട്ട് പാര്‍ക്ക്’ എന്ന് പുനര്‍നാമകരണം ചെയ്ത് ബീഹാര്‍ സര്‍ക്കാര്‍. വനം-പരിസ്ഥിതി വകുപ്പിന്റേതാണ് നടപടി. കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിന്റെ പേര് മുമ്പ് ‘കോക്കനട്ട് പാര്‍ക്ക്’ എന്നായിരുന്നു. 2018 ല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരണശേഷം ഇത് ‘അടല്‍ ബിഹാരി വാജ്പേയി’ പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

പെരുമാറ്റം ബിഹാറില്‍ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. വനം-പരിസ്ഥിതി വകുപ്പ് മന്ത്രി തേജ് പ്രതാപിന്റെ തീരുമാനത്തിനെതിരെ ബിജെപി നിതീഷ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ‘സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. ഒരു വശത്ത് നിതീഷ് കുമാര്‍ വാജ്പേയിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍, മറുവശത്ത് അദ്ദേഹത്തിന്റെ മന്ത്രി തേജ് പ്രതാപ് വാജ്പേയി പാര്‍ക്കിന്റെ പേര് മാറ്റുന്നു’ – ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിംഗ് പറഞ്ഞു.

അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കിന്റെ പേര് ‘കോക്കനട്ട് പാര്‍ക്ക്’ എന്ന് പുനര്‍നാമകരണം ചെയ്തിട്ടും പാര്‍ക്കിന്റെ സൈന്‍ബോര്‍ഡ് ഇതുവരെ മാറ്റിയിട്ടില്ല. 2018ല്‍ സ്ഥാപിച്ച വാജ്പേയിയുടെ പ്രതിമയും പാര്‍ക്കിനുള്ളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ രണ്ട് കാര്യങ്ങളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Top