ഉള്ളിയുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പട്‌ന: ഉള്ളിയുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആയുധ ധാരികളായ ആറംഗസംഘം 3.5 ലക്ഷം രൂപ വിലവരുന്ന 50 കിലോയുടെ 102 ഉള്ളി ചാക്കുകള്‍ നിറച്ച ട്രക്കാണ് കൊള്ളയടിച്ചത്.

ദേശീയപാതയിലൂടെ ഉള്ളിയുമായി പോകുകയായിരുന്ന ട്രക്കിനെ കാറിലെത്തിയ ആറംഗ സംഘം തടഞ്ഞു ഡ്രൈവറിനെ തോക്കിന്മുനയില്‍ നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു.

ട്രക്കിലെ ഉള്ളി കവര്‍ച്ചക്കാരുടെ സ്ഥലത്ത് ഇറക്കിയ ശേഷം പസൗലി എന്ന സ്ഥലത്തെ പെട്രോള് പമ്പില്‍ ട്രക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന്ട്രക്ക് ഡ്രൈവറിനെ ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിട്ടു. സംഭവത്തില്‍ മൊഹാനിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top