ആര്‍ജെഡി നേതാവ്‌ ചന്ദ്രികാ റായി പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ചു

പാറ്റ്‌ന: ആര്‍ജെഡി നേതാവും എംഎല്‍എയുമായ ചന്ദ്രികാ റായി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പാര്‍സ എംഎല്‍എയായ ചന്ദ്രിക പാര്‍ട്ടി വിടുന്നത്. ജനതാദളില്‍(യു) ചേരുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണ് ചന്ദ്രികാ റായി.

Top