ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും: പുഷ്പം പ്രിയ ചൗധരി

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് ജെഡിയു നേതാവിന്റെ മകള്‍ പുഷ്പം പ്രിയ ചൗധരി. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെ സംസ്ഥാനത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക പത്രങ്ങളുടെ ഒന്നാം പേജില്‍ മുഴുവന്‍ പരസ്യം നല്‍കിയാണ് പുഷ്പം ചൗധരിയുടെ പ്രഖ്യാപനം.

‘പ്ലൂറല്‍സ്’ എന്നാണ് പാര്‍ട്ടിയുടെ പേര്. ജനതാ ദള്‍ (യു) നേതാവും മുന്‍ എംഎല്‍സിയുമായ ബിനോദ് ചൗധരിയുടെ മകളായ പുഷ്പം ലണ്ടന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പത്ര പരസ്യത്തില്‍ എല്ലാവരും ഭരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമെന്നാണ് പാര്‍ട്ടിയെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരാള്‍ ബിഹാറിനെ സ്‌നേഹിക്കുകയും രാഷ്ട്രീയത്തെ വെറുക്കുകയും ചെയ്താല്‍ അവര്‍ക്കുള്ളതാണ് പ്ലൂറല്‍സെന്നാണ് പരസ്യത്തില്‍ പറയുന്നത്. അധികാരം പിടിച്ചെടുക്കാന്‍ തന്നോടൊപ്പം ചേരണമെന്നും പുഷ്പം പരസ്യത്തിലൂടെ ജനങ്ങളോട് അഭ്യാര്‍ത്ഥിച്ചു. വിദ്യാഭ്യാസ യോഗ്യതയും അവര്‍ പരസ്യത്തില്‍ നല്‍കിയിരുന്നു.

Top