സ്‌കൂളും പരിസരവും വൃത്തിയാക്കിയില്ല; വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദ്ദനം

crime

പട്‌ന: സ്‌കൂള്‍ വൃത്തിയാക്കാത്തതിന് വിദ്യാര്‍ത്ഥികളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി പ്രിന്‍സിപ്പല്‍. പട്‌നയിലെ സ്‌കൂളില്‍ 16 വിദ്യാര്‍ത്ഥികളെയാണ് ക്ലാസും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ച് അവശരാക്കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടുത്തെ വിദ്യാര്‍ഥികള്‍ക്കാണ് പ്രിന്‍സിപ്പല്‍ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ അതിന് തയ്യാറായില്ല. ഇതാണ് പ്രിന്‍സിപ്പലിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അവശരായ വിദ്യാര്‍ത്ഥികളെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും ഇപ്പോള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

Top