റെയില്‍വേയ്ക്ക് വീണ്ടും തിരിച്ചടി ; പട്‌ന എക്‌സ്പ്രസ് പാളംതെറ്റി, മൂന്ന്‌ മരണം

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വാസ്‌കോഡ ഗാമ – പട്‌ന എക്‌സ്പ്രസ് പാളം തെറ്റി മൂന്ന്‌ മരണം, എട്ട് പേര്‍ക്ക് പരുക്ക്.

പുലര്‍ച്ചെ നാലേകാലിനായിരുന്നു അപകടം.

മണിക്പൂര്‍ സ്റ്റേഷന്‍ വിട്ടയുടനെ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു.

13 കോച്ചുകളാണ് പാളം തെറ്റിയത്.

ഇതോടെ ഗോവ – പട്‌ന പാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളെ തുടര്‍ന്ന് അടുത്തിടെ റെയില്‍വെ മന്ത്രിയെ മാറ്റിയിരുന്നു.

സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനാണ് ചുമതല നല്‍കിയത്.

എന്നാല്‍ മന്ത്രിമാറിയിട്ടും പാളത്തിലെ അപകടങ്ങള്‍ക്ക് കുറവില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അപകടം സാക്ഷ്യപ്പെടുത്തുന്നത്.

Top