‘പതിനെട്ടാം പടി’; മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

മ്മൂട്ടിയെ ‘പ്രധാന കഥാപാത്രമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. പതിനെട്ടാംപടിയുടെ ചിത്രീകരണത്തിനു ശേഷം 2019ല്‍ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കാനാണ് ഓഗസ്റ്റ് സിനിമാസ് ഇപ്പോള്‍ പദ്ധതിയിടുന്നത്.

Top