സ്വയം സേവകന്‍ നായകനായെത്തുന്ന പതിമൂന്നിന്റെ പുതിയ പോസ്റ്റര്‍

13

ല്‍ ബി ഡബ്ല്യു, ലെച്ച്മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്ന്. മികച്ച അണിയറക്കാര്‍ക്കൊപ്പം ഒരു പറ്റം പുതുമുഖങ്ങളെയും, ഒപ്പം കഴിവു തെളിയിച്ച അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയാണ് ഷജീര്‍ ഷാ ഈ സംരംഭം ഒരുക്കുന്നത്. ജ്വാലാമുഖി ഫിലിംസാണ് പതിമൂന്ന് നിര്‍മ്മിച്ചിരിക്കുന്നത്. സംഘ പുത്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ പോസ്റ്ററിനും മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രം പ്രതിപാദിക്കുന്നത് രാഷ്ട്രീയല്ല, സാമൂഹിക പ്രതിബദ്ധതയാണ് ഈ സിനിമയുടെ വിഷയം. ഗാര്‍ഹികമായി പെണ്‍കുട്ടികള്‍ നേരിടുന്ന വിഷയങ്ങളുടെ കാണാപ്പുറമുണ്ട്, പലപ്പോഴും വെളിപ്പെടാത്തത്, അത് എത്രമാത്രം അപമാനമാണ് രാജ്യത്തിനും, ഓരോ സമൂഹത്തിനും, കുടുംബങ്ങള്‍ക്കും ഉണ്ടാകുന്നത് എന്നു പലരും ചിന്തിക്കാത്തിടത്തു നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ഇത്തരം ഒരു ആശയം രൂപപ്പെട്ടത് എന്ന് സംവിധായകന്‍ ഷജീര്‍ ഷാ പറഞ്ഞു.

ഫരിയ, ഗൗരി, സൈറ, സാബു തിരുവല്ല, ഷബീര്‍, രാജേഷ് നായര്‍, ദീപു ക്രിസ്, അജിത്ത്, കനക, പ്രമോദ് ദാസ്, ദീപക് സനല്‍, വിനോദ് ഗിന്നസ്, ബിജു കലാഭവന്‍, സുബാഷ് പണിക്കര്‍, ലാല്‍ മുട്ടത്തറ, ബിജു ബാഹുലേയന്‍, നിതീഷ് ശശിധരന്‍, ശ്രീജിത്ത് കലൈരശു, ലക്ഷ്മി, റോയ്, രമേശ് ആലുവ, ഷാനി, സച്ചിന്‍ കൃഷ്ണ, ഗ്രേസി, ഷിഹാബ് പളളുരുത്തി, കൊട്ടാരക്കര ഷാ, അനീഷ് ജയരാജ്, അജേഷ് ജയന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.Related posts

Back to top