കൊവിഡ് വ്യാപനത്തിന്റെ ഉറവിടമറിയാത്ത രോഗികളും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കൊല്ലം: സംസ്ഥാനത്ത് വ്യാപനത്തിന്റെ ഉറവിടമറിയാത്ത കൊവിഡ് രോഗ ബാധിതരും മരണങ്ങളും കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍.സെന്റിനന്റല്‍ സര്‍വേലൈന്‍സിലും ഓഗ്മെന്റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തിയിരുന്നു. ഇത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോക ശരാശരി എടുത്താല്‍ 10 ലക്ഷം പേരില്‍ 1500 പേരെയാണ് കേരളം പരിശോധിക്കുന്നത്. ഇത് പരമാവധി കൂട്ടണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്..

യാത്രകള്‍ ചെയ്ത് വന്നവരേയും ഇവിടുള്ളവരേയും പരിശോധിക്കണം. അല്ലാത്തപക്ഷം രോഗികളെ തിരിച്ചറിയാന്‍ കഴിയാതെ വരും എന്നാണ് വിദഗ്ധസമിതിയുടെ അഭിപ്രായം. ജനുവരി മുതല്‍ ഇതുവരെ അറുപതിനായിരത്തില്‍ താഴെ പേരെ മാത്രമാണ് പരിശോധിച്ചത്. ഇതുപോര, ഈ സമയത്തിനുള്ളില്‍ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു.

നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി അംഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്നാണ് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്.

Top