ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

knife

ത​ളി​പ്പ​റ​മ്പ്: ടൈ​ഫോ​യി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ല്‍ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കു​റ്റ്യേ​രി​ പു​ഴ​ക്ക​രവീ​ട്ടി​ല്‍ ത​ങ്ക​മ​ണി(46)നെയാണ് ക​ഴു​ത്ത​റു​ത്ത നിലയിൽ കണ്ടെത്തിയത്.

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് പ​നി ബാ​ധി​ച്ച് ഇ​വ​രെ പ്രവേശിപ്പിച്ചത്.പ​രി​ശോ​ധ​ന​യി​ല്‍ ടൈ​ഫോ​യി​ഡ് ബാ​ധി​തയാ​ണെ​ന്ന് കണ്ടെത്തി.

പു​ല​ര്‍​ച്ചെ കു​ളി​മു​റി​യി​ലേ​ക്ക് പോ​യ ത​ങ്ക​മ​ണി ഏ​റെ ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തുവ​ന്നി​ല്ല. കൂടെ ഉണ്ടായിരുന്ന
സ​ഹോ​ദ​രി സ​രോ​ജി​നി​ ബ​ഹ​ളംവ​ച്ച​തി​നെ​ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ എ​ത്തി വി​ളിച്ചെങ്കി​ലും വാ​തി​ല്‍ തു​റന്നില്ല.

പിന്നീട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി വാ​തി​ല്‍ ബ​ല​മാ​യി തു​റ​ന്ന​പ്പോ​ഴാ​ണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം ക​ണ്ട​ത്.

ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ പരിശോധന നടത്തിയ ശേഷം മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​.

Top