തലശ്ശേരിയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു

തലശ്ശേരി: തലശ്ശേരിയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശി യശോദയാണ് മരിച്ചത്.

കണ്ണൂര്‍ എ.കെ ജി ആശുപത്രിയില്‍ നിന്നും വൃക്ക രോഗിയായ യശോദയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. എന്നാല്‍ യശോദയ്ക്ക് ബാഹ്യമായ പരിക്കുകള്‍ ഒന്നുമില്ലത്തതിനാല്‍ ഹൃദയാഘാതമാണോ മരണകാരണമെന്ന് പരിശോധിച്ച് വരികയാണ്.

അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top