ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ബ്ലേഡുകൊണ്ട് കഴുത്തുമുറിച്ച് ജീവനൊടുക്കി

തളിപ്പറമ്പ്: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ജീവനൊടുക്കി.

താലൂക്ക് ആശുപത്രിയിലില്‍ ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ്(46) ഇന്നു പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്.

പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിയ്ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഗുരുതര നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

Top