Patiala house court-AAP-BJP-fight

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നില്‍ സംഘര്‍ഷം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ നല്‍കിയ മാനനഷ്ട കേസില്‍ കേജ്‌രിവാള്‍ ഹാജരാകാനിരിക്കെയാണ് ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഭാരത് മാതാ കി ജയ് വിളികളോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കോടതി പരിസരത്തെത്തിയത്. തുടര്‍ന്ന് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്ന് അരവിന്ദ് കേജ്‌രിവാളിനും അശുതോഷ് അടക്കമുള്ള അഞ്ച് എ.എ,പി നേതാക്കള്‍ക്കും എതിരെയാണ് അരുണ്‍ ജയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബി.ജെ.പി നേതാവുമായ രാംജെത് മലാനിയാണ് കേജ്‌രിവാളിന് എ.എ.പി നേതാക്കള്‍ക്കും വേണ്ടി ഹാജരായത്. ജയ്റ്റ്‌ലിക്ക് വേണ്ടി സിദ്ധാര്‍ത്ഥ് ലുത്ര ഹാജരായി.

Top