pathmavathy historical film shooting temporarily stopped

നായിക ദീപിക പദുക്കോണിന്റെ കഴുത്തുവേദനയെ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പത്മാവതിയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു.

ചിത്രത്തില്‍ റാണി പത്മാവതിയായെത്തുന്ന ദീപികയുടെ കഴുത്ത് ഉളുക്കിയതിനാല്‍ പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കകയും കോലാപുരില്‍ വച്ച് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ജയ്പുരില്‍ നിന്ന് ചിത്രീകരണം മുംബൈയിലേയ്ക്ക് മാറ്റി.

രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഈ നവംബറില്‍ തിയേറ്ററുകളിലെത്തും

Top