‘പത്മാവദ്’ ; കോടതിയുടെ ഉത്തരവില്‍ സന്തോഷിക്കുന്നതായി നാനാ പടേക്കര്‍

pathmavath-film

വിവാദമായി മാറിയ ചിത്രം പത്മാവദ് പ്രദര്‍ശിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ അനുമതിയില്‍ സന്തോഷം പങ്കുവെയ്ക്കുകയാണ് ദേശീയ പുരസ്‌കാര ജേതാവായ ബോളിവുഡ് താരം നാനാ പടേക്കര്‍

താരത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തന്റെ പുതിയ ചിത്രം എത്താന്‍ പോകുന്നതിന്റെ സന്തോഷത്തോടൊപ്പം തന്നെ പത്മാവദ് പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് താരം പറഞ്ഞു.

പത്മാവദ് ഇന്ത്യയില്‍ എല്ലായിടത്തും റിലീസ് ചെയ്യാമെന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും, കുറേ നാളുകള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ മുഖത്ത് സന്തോഷം കാണുന്നതെന്നും, അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Top