പത്മനാഭസ്വാമി ക്ഷേത്ര നവീകരണം;ഉദ്ഘാടന ചടങ്ങില്‍ മോദിയെത്തുമെന്ന് സൂചന

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രവുമായ് ബന്ധപ്പെട്ട നവീകരണ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമെന്ന് സൂചന. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നവീകരണത്തിന്റെ ഉദ്ഘാടനം മോദിയായിരിക്കും നിര്‍വ്വഹിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന മോദി സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലും സന്ദര്‍ശിക്കുമെന്നാണ് സൂചന.

Top