മമ്മൂട്ടിയുടെ പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ ‘പ്രധാന കഥാപാത്രമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന ചിത്രത്തെ ഓര്‍മിപ്പിക്കും വിധമുള്ളതാണ് പോസ്റ്റര്‍. മമ്മൂട്ടി, മാലാ പാര്‍വതി, ബിജു സോപാനം കൂടാതെ മറ്റു സഹതാരങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് പോസ്റ്റര്‍.

ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായിരുക്കും ഇത്.

Top