‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം വൈകിട്ട് 7 മണിക്ക് പുറത്തുവിടും

മെഗസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനട്ടാം പടി. പുതിയ ഗാനം ഇന്ന് പുറത്തുവിടും. തൂമഞ്ഞ് എന്ന ഗാനമാണ് വൈകിട്ട് 7 മണിക്ക് കുഞ്ചാക്കോ ബോബന്‍ റിലീസ് ചെയ്യുന്നത്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ആദ്യ ചിത്രം കേരള കഫേയായിരുന്നു. പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top