സംശയകരമായ നിലയില്‍ ബാഗുകള്‍ കണ്ടെത്തി ; പത്താന്‍കോട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

അമൃത്‌സര്‍: പത്താന്‍കോട്ട് സൈനിക ക്യാമ്പിനു തൊട്ടടുത്തു സംശയകരമായ രീതിയില്‍ രണ്ടു കറുത്ത ബാഗുകള്‍ കണ്ടെത്തി.

സൈനിക കേന്ദ്രത്തിനു സമീപമുള്ള മാമോന്‍ കന്റോണ്‍മെന്റില്‍ നിന്നുമാണ് കറുത്ത നിറത്തോടു കൂടിയ ബാഗുകള്‍ പ്രദേശവാസികള്‍ കണ്ടെടുത്തത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു പഠാന്‍കോട്ടില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

പൊലീസ് നടത്തിയ പരിശോധനയില്‍ ഇരു ബാഗുകളില്‍ നിന്നും മൊബൈല്‍ ടവര്‍ ബാറ്ററികള്‍ കണ്ടെടുത്തു. എന്നാല്‍ ഈ ബാഗുകള്‍ ആരുടെതാണെന്നതിനെപ്പറ്റിയുള്ള യാതൊരു രേഖകളും ഇതില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സംശയകരമായ സാഹര്യത്തില്‍ അജ്ഞാത സംഘത്തെ കണ്ടതിനെ തുടര്‍ന്നാണ് പത്താന്‍കോട്ടില്‍ പഞ്ചാബ് പൊലീസും സൈന്യവും സംയുക്തമായി നടത്തുന്നത്.

സ്‌കോര്‍പ്പിയോ എസ്‌യുവി കാറിലായിരുന്നു ആറംഗ സംഘം സഞ്ചിരിച്ചിരുന്നത്. ചൊവ്വാഴ്ച ഗുരുദാസ്പൂരില്‍ പൊലീസ് ബാരിക്കേടുകള്‍ തകര്‍ത്താണ് ഇവര്‍ കടന്നു കളഞ്ഞത്. വണ്ടി നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഥമിക അന്വേഷണത്തില്‍ വണ്ടി ജമ്മുവിലെ വിജയനഗറിലെ വ്യക്തിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

2016 ജനുവരിയില്‍ പത്താന്‍കോട്ട് നാവിക ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളായ ഗുരുദാസ്പൂരിലും പത്താന്‍കോട്ടിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ജൂലൈയില്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനാനഗര്‍ ടൗണിലും ഭീകരാക്രമണം നടന്നിരുന്നു.

Top