pathankot attack report

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ സംഘം കുറ്റ പത്രം സമര്‍പ്പിച്ചു. ഭീകരര്‍ ആക്രമണത്തിനുപയോഗിച്ച കോഡും എന്‍ഐഎ കുറ്റപത്രത്തില്‍ വെളിപ്പെടുത്തി. ‘നിക്കാഹ്’എന്നായിരുന്നു ആ കോഡ്. ഭീകരരുടെ പേരുകള്‍ ‘ഭാരതി’യെന്നുമാണു ഉപയോഗിച്ചിരുന്നത്.

പാക് ഭീകരസംഘടനയായ ജയ്ഷ് -ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനും സഹോദരനും എതിരേ പ്രത്യേക കോടതിയിലാണു എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി രണ്ടിനു നടന്ന ആക്രമണത്തില്‍ ഏഴ് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. പഞ്ചകുളയിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് മസൂദിനും സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറിനും എതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Top