ഇസ്‌ലാമാബാദ്: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു ജയ്‌ഷെ മുഹമ്മദ് ഭീകരരെ പാക്കിസ്ഥാനില്‍ പിടികൂടി. ജയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്ഥാനിലെ ഓഫിസ് സീല്‍ ചെയ്തു.
ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാക്ക് സര്‍ക്കാരിന്റെ നടപടി. അതേസമയം, ഭീകരാക്രമണം അന്വേഷിക്കുന്ന പാക്ക് സംഘം ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, ഇന്ത്യ പാക്ക് സെക്രട്ടറി തല ചര്‍ച്ചകള്‍ നീട്ടിവയ്ക്കുന്നതിന് തീരുമാനമായി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് സൂചന. പാക്കിസ്ഥാന് അന്വേഷണത്തി കൂടുതല്‍ സമയം അനുവദിക്കാനാണ് തീരുമാനം.


