Pathankot attack: NIA questions Gurdaspur SP Salvinde

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേന താവളത്തിനുളളില്‍ നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചതായി കേസ് അന്വേഷിക്കുന്ന അന്വേഷിക്കുന്ന എന്‍ഐഎ സംഘം.

പലപ്പോഴായി നിരവധി സുരക്ഷാ പ്രശ്‌നങ്ങളും പഠാന്‍കോട്ടില്‍ ഉണ്ടായതായി അന്വേഷണ സംഘം വിലയിരുത്തി. പണം വാങ്ങി വ്യോമസേന താവളത്തിനുള്ളില്‍ കാലികളെ മേയ്ക്കാന്‍ തദ്ദേശിയര്‍ക്ക് അനുവാദം നല്‍കിയിരുന്നു.

ഇത്തരം കാര്യങ്ങളില്‍ വലിയ വീഴ്ചയാണ് ഉണ്ടായതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഭീകര്‍ക്ക് വ്യോമസേന താവളത്തില്‍ നിന്നും സഹായം ലഭിച്ചുവെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നു.

ഭീകരര്‍ താവളത്തിനുള്ളില്‍ കടന്നത് കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറിലൂടെയും കയറി കമ്പിവേലി മുറിച്ച് ചാടിക്കടന്നാണ്.

എന്നാല്‍ ഈ ഭാഗത്ത് ഫ്‌ളഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകള്‍ ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന്റെ ഭാഗമായി കരസേനയുടെ എഞ്ചിനിയറിങ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തിരുന്നു.

Top