Pathankot attack: NIA finds Chinese wireless set in terrorists’ car

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണക്കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ഭീകരര്‍ താവളത്തില്‍ എത്താന്‍ ഉപയോഗിച്ച എസ്പി സല്‍വിന്ദര്‍ സിംഗിന്റെ വാഹനത്തില്‍നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെടുത്തതായി എന്‍ഐഎ.

വാഹന പരിശോധനയ്ക്കിടെയാണ് വയര്‍ലെസ് സെറ്റ് കണ്ടെടുത്തത്. ഇതിലെ ഡാറ്റകള്‍ പരിശോധിക്കാനായി ചണ്ഡിഗഡിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍ഐഎ തയാറായിട്ടില്ല. എന്നാണ് വയര്‍ലെസ് സെറ്റ് കണ്‌ടെടുത്തത് എന്ന് വ്യക്തമാക്കാനും പ്രത്യേക അന്വേഷണ സംഘം തയാറായില്ല. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സല്‍വിന്ദറിന്റെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്.

Top