Pathankot attack LIVE: Happy that our forces gave a befitting response, says Rajnath Singh

ന്യൂഡല്‍ഹി: രാജ്യത്തിനെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാനുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്.

പക്ഷേ ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കും. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളില്‍ അഭിമാനമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടയ്ക്കാണ് പത്താന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തിനെതിരെ ആക്രമണമുണ്ടായത്.

പുലര്‍ച്ചെ മൂന്നരയോടെ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു വ്യോമസേനാംഗങ്ങളും നാലു ഭീകരരും കൊല്ലപ്പെട്ടു. പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ദിനത്തില്‍ ലാഹോര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ആക്രമണമുണ്ടായത് മോദിയുടെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Top