കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ തട്ടിപ്പ്; പതഞ്ജലി ഉല്‍പ്പന്നത്തിന് യു.എസില്‍ വിലക്ക്

ന്യൂഡല്‍ഹി: പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്. സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ തട്ടിപ്പ് നടത്തിയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്ട്രേഷന്‍(യുഎസ്എഫ്ഡിഎ)കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സര്‍ബത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍ ഉണ്ടെന്നാണ് കുപ്പിയുടെ പുറത്തൊട്ടിക്കുന്ന ലേബലില്‍ ചേര്‍ത്തിരിക്കുന്നത്. യുഎസ് ഉള്‍പ്പടെ വിദേശത്തേയ്ക്കുള്ള കുപ്പികളും രാജ്യത്ത് വില്‍പ്പനയ്ക്കുള്ള കുപ്പികളും വേറെവേറെയാണ് തയ്യാറാക്കുന്നതെന്നും യുഎസ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ കണ്ടെത്തിയിരുന്നു.

ബെല്‍ സര്‍ബത്ത്, ഗുലാബ് സര്‍ബത്ത് എന്നിങ്ങനെ രണ്ടിനം സര്‍ബത്തുകളാണ് പതഞ്ജലി ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്നത്. ഇതേതുടര്‍ന്ന് രണ്ട് ഉത്പന്നങ്ങളുടെയും വില്പന നിര്‍ത്തിവെയ്ക്കാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആ ബാച്ചിലുള്ള മുഴുവന്‍ സര്‍ബത്തുകളും തിരിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പതഞ്ജലി അധികൃതര്‍ തയ്യാറായിട്ടില്ല.

Top