ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് തടഞ്ഞതായി പരാതി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പൊലീസ് പമ്പയില്‍ തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. അകാരണമായാണ് പൊലീസ് തടഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ കടത്തിവിട്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം നാല്‍പത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ 10 മുതല്‍ 11.45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍. രാത്രി 10ന് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നെ 30 ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ചു കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല.

Top