പത്തനംതിട്ടയില്‍ എസ്‌ഐയെ കാണാതായി; അന്വേഷണം ഊര്‍ജ്ജിതം

പത്തനംതിട്ട: എസ്‌ഐയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം. പത്തനംതിട്ട റാന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് കുരുവിളയാണ് മകനെ മൂന്ന് ദിവസമായി കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മൈസൂരില്‍ നിന്ന് പണം പിന്‍വലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Top