സുപ്രീംകോടതി വിധി നടപ്പാക്കണം; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

പത്തനംതിട്ട: സഭയ്‌ക്കെതിരായ നീക്കത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നും മന്ത്രിമാര്‍ വിശ്വാസവും മൂല്യബോധവും ഇല്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

വിധി നടപ്പാക്കിയില്ലെങ്കില്‍ സഭ ശബ്ദിക്കും. അതിനെ അക്രമമായി വ്യാഖ്യാനിക്കേണ്ട. നിയമം കൊണ്ടുമാത്രമേ സമാധാനമുണ്ടാകൂ. അടിമകളാക്കാമെന്ന് ആരും കരുതേണ്ടെന്നും സര്‍ക്കാര്‍ കുറച്ച് കൂടി ഉത്തരവാദിത്തം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീകോടതി വിധി നടപ്പാക്കാത്തതില്‍ നിരണത്ത് നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top