പത്തനംതിട്ടയില്‍ തെരുവ് നായ ആക്രമണം; 20 പേര്‍ക്ക് പരിക്ക്‌

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ തെരുവ് നായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും വൃദ്ധരും ഉള്‍പ്പടെയുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഒരു നായ തന്നെയാണ്‌ എല്ലാവരെയും കടിച്ചതെന്നാണ് ആക്രമണത്തിനിരയായവര്‍ പറയുന്നത്. നഗരത്തില്‍ ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് ജനങ്ങള്‍ പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. സംഭവത്തിന് ശേഷം നാട്ടുകാര്‍ നായയെ അടിച്ചുകൊന്നു.

Top