കൊറോണ; പത്തനംതിട്ടയില്‍ അതീവ ജാഗ്രത നിര്‍ദേശം,പള്ളികളില്‍ ഇന്ന് പ്രാര്‍ത്ഥന ഒഴിവാക്കി

പത്തനംതിട്ട: അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് വൈകിട്ട്‌ നേരിട്ട് പത്തനംതിട്ടയിലെത്തുമെന്നാണ് വിവരം. ഇതിനോടകം

പത്തനംതിട്ടയില്‍ കൊറോണ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അതേസമയം, കൊറോണ സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ ഇന്ന് പ്രാര്‍ത്ഥന ഒഴിവാക്കി. മതപരമായ ഒത്തുകൂടലുകളില്‍ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചതിനാലാണ് നടപടി.

മാത്രമല്ല വൈറസിനെ തുടര്‍ന്ന് അണക്കര മരിയന്‍ ധ്യാനകേന്ദ്ര ത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 13 മുതല്‍ 16 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കണ്‍വന്‍ഷനും മാറ്റി വച്ചതായി രൂപതാദ്ധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് അറിയിച്ചു.

Top