കൊറോണ; ജാഗ്രതാ നിര്‍ദേശം, പത്തനംതിട്ടയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട: അഞ്ചു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0468 2228220, 0468 2322515, 9188293118, 9188803119 എന്നിവയാണ് . ഇതിനു പുറമേ 1077 എന്ന ടോള്‍ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യസംബന്ധമായ അറിവുകള്‍ക്കും അറിയിപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ഈനമ്പറില്‍ ബന്ധപ്പെടാം.

Top