തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

accident

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്.

കോന്നിക്കടുത്ത് മാരൂര്‍പാലത്താണ് അപകടം നടന്നത്‌. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top