മഴ ശമിച്ചു ; പത്തനംതിട്ടയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍

പത്തനംതിട്ട : പത്തനംതിട്ടയില്‍ മഴ ശമിച്ച് തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും നദികളിലെ ജലനിരപ്പ് താഴുന്നില്ല. ഇതുമൂലം ഡാമുകളിലും ജല നിരപ്പ് കുടുകയാണ്. ഇന്നലെ ജില്ലയില്‍ ലഭിച്ചത് 7.46 സെന്റീമീറ്റര്‍ മഴയാണ്. നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയാണ് ജില്ലയില്‍ നല്‍കിയിരിക്കുന്നത്.

പമ്പ നദിയുടെ തീരത്തുള്ള പല വീടുകളിലേക്കും വെള്ളം കയറി. മഴ ശക്തമായതിനെ തുടര്‍ന്ന് കുരുമ്പന്‍ മൂഴി അരയാഞ്ഞലിമണ്‍ ക്രോസ്‌വെകള്‍ വീണ്ടും വെള്ളത്തിലായി. നിര്‍ത്തലാക്കിയ ദുരിതാശ്വാസ ക്യാമ്പുകള്‍ പലതും പുനരാരംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി തിരുവല്ല മല്ലപ്പളി താലൂക്കുകളില്‍ 2 പുതിയ ക്യാംപുകള്‍ കൂടി തുറന്നു. ഇതോടെ ജില്ലയില്‍ 87 ക്യാംപുകളിലായി 2251 കുടുംബങ്ങളിലായി 7,633 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Top