എസ്‌ഐയുടെ കൊലപാതകം; പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പൂന്തുറ സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. കേസില്‍ തീവ്രസ്വഭാവമുള്ള സംഘടനയില്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കൃത്യത്തിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട രണ്ട് പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി ജില്ലക്കാരായ അബ്ദുള്‍ സമീം, തൗഫീഖ് എന്നിവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

തമിഴ്‌നാട് പൊലീസിനൊപ്പം കേരള പൊലീസും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ തമിഴ്‌നാട് ഡി.ജി.പി ജെ. കെ ത്രിപാഠി സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്നലെ രാത്രിയാണ് തമിഴ്‌നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എ.എസ്.ഐ വിന്‍സെന്റിനെ സിഗിംള്‍ ഡ്യൂട്ടി ചെക്ക്‌പോസ്റ്റിലെ ഡ്യൂട്ടിക്കിടെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്

Top