പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പിന്തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 42017 വോട്ടിന് മുന്നില്‍. കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിലവില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് പൂജ്യത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ബിജെപിയും പൂജ്യത്തിലാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്.