കോടതിയലക്ഷ്യ ഹർജി; കളക്ടർ ദിവ്യ എസ് അയ്യർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല

പത്തനംതിട്ട : കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല. പുല്ലാട് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടത്. ജനുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്നായിരുന്നു കോടതി നിർദേശം. കോടതി നിർദേശം വന്ന സാഹചര്യത്തിൽ ഭൂമി പുനസ്ഥാപിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ കളക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടി വരില്ല. പുല്ലാട് സ്വദേശി വർഗ്ഗീസ് മാത്യു ആയിരുന്നു കളക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നത്

Top